മലയോര മേഖലകകളിലെ സ്കൂളുകളില്‍ ആവേശപൂര്‍വം ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി. ക്രിസ്മസ് ട്രീ ഒരുക്കിയും, കേക്കുകള്‍ മുറിച്ചും,കുട്ടികള്‍ സാന്തക്ലോസിന്റെ വേഷം ധരിച്ചും വിവിധതരം കളികളിലേര്‍പ്പെട്ടുമാണ് സ്കൂളുകളില്‍ അധ്യാപകരും കുട്ടികളും ക്രിസ്മസ് ആഘോഷിച്ചത്. പുല്ലൂരാംപാറ യു.പി.,ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ സകൂള്‍ മാനേജര്‍ ഫാ. എഫ്രേം പൊട്ടനാനി, അസ്സി.വികാരി ഫാ.റോജി മുരിങ്ങയില്‍,പി.റ്റി.എ., എം.പി.റ്റി.എ പ്രതിനിധികളും പങ്കെടുത്തു. പുല്ലൂരാംപാറ യു.പി.സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച പുല്‍ക്കൂടിന്റെ ദ്യശ്യാവിഷ്കാരം വളരേയേറെ ശ്രദ്ധ പിടിച്ചു പറ്റി.
പുല്ലൂരാംപാറ യു.പി. സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച പുല്‍ക്കൂടിന്റെ ദ്യശ്യാവിഷ്കാരം |
കക്കാടംപൊയില്‍ വാളംതോട് ജി.ടി.എല്‍.പി. സ്കൂളില്‍ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീ, ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണം, കരോള്‍ ഗാനാവതരണം,കേക്കു വിതരണവും ഇതോടൊപ്പം നടത്തി. ക്രിസ്മസ് ട്രീയില്‍ സമ്മാനങ്ങള്‍ കെട്ടിത്തൂക്കി അധ്യാപകരുടെ നേത്യത്വത്തില്‍ കുട്ടികള്‍ ക്ക് വിതരണം ചെയ്തു.
![]() |
വാളംതോട് ജി.ടി.എല്‍ .പി.സ്കൂളിലെ കുട്ടികള്‍ നിര്‍മിച്ച ക്രിസ്മസ് ട്രീ |