28 ഡിസംബർ 2011

ഡീക്കന്‍ ആന്റണി വരകില്‍ പൌരോഹിത്യ ശുശ്രൂഷയിലേക്ക്...


        പുല്ലൂരാംപാറ പരേതനായ വരകില്‍ ജോണിയുടെയും തങ്കമ്മയുടെയും മകനായ ഡീക്കന്‍  ആന്റണി (ജിന്റോ) 2011 ഡിസംബര്‍ 29 ന് വ്യാഴാഴ്ച രാവിലെ 9.30ന്  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വച്ച് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കൈവെപ്പു ശുശ്രൂഷ വഴി ശുശ്രൂഷ പൌരോഹിത്യം സ്വീകരിക്കുകയും  തുടര്‍ന്ന് പ്രഥമ ദിവ്യബലി  അര്‍പ്പിക്കുകയും ചെയ്യുന്നു .




               വരകില്‍ ജോണിയുടെ അഞ്ചു മക്കളില്‍ ഏറ്റവും മൂത്ത മകനായ ആന്റണി ചെറുപ്പകാലം മുതലേ ദൈവ വിശ്വാസത്തിലും ആദ്ധ്യാത്മികതയിലും വളരുകയും. അള്‍ത്താര ശുശ്രൂഷിയായും വിവിധ ഭക്തജന സംഘടനകളിലും സജിവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പുല്ലൂരാംപാറ സെന്റ്‌ ജോസഫ്സ് ഹൈസ്കൂളില്‍ നിന്ന പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ദൈവവിളി സ്വീകരിച്ച് താമരശ്ശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിനായി ചേരുകയും, തുടര്‍ന്ന്  കോട്ടയത്തെ രണ്ട് മേജര്‍ സെമിനാരികളില്‍ ആറര വര്‍ഷത്തെ പഠനവും, പി.എം.ഒ.സി, ബിഷപ്‌ ഹൌസ്, കരുണാഭവന്‍ എന്നിവിടങ്ങ ളില്‍ റീജന്‍സിയും  പൂര്‍ത്തിയാക്കിയാണ്  അദ്ദേഹം വൈദിക പട്ടം സ്വീകരിക്കുന്നത് പൌരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ ആന്റണി വരകിലിന് 'പുല്ലൂരാംപാറ വാര്‍ത്തകള്‍' ഹ്യദയംഗമമായ ആശംസകള്‍  നേരുന്നു.
 വരകില്‍ ജോണി