29 ഡിസംബർ 2011

ആനക്കാംപൊയില്‍ സെന്റ്മേരീസ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറുന്നു



                   മലയോര മേഖലയിലെ പ്രസിദ്ധ കുടിയേറ്റ കേന്ദ്രമായ ആനക്കാംപൊയിലില്‍ ഇടവക മദ്ധ്യസ്ഥയായ  പരിശുദ്ധ കന്യാമറിയത്തിന്റെയും, രക്തസാക്ഷിയും അത്ഭുത പ്രവര്‍ത്തകനുമായ വി.സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഡിസംബര്‍ 30,31  ജനുവരി 1 തീയതികളില്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കൊടിയേറുന്ന തിരുനാളിന് ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളും, വചന പ്രഘോഷണങ്ങളും, ദ്യശ്യ വിരുന്നൊരുക്കുന്ന ദീപാലങ്കാരങ്ങളും, കര്‍ണ്ണാനന്ദകരമായ വാദ്യ മേളങ്ങളും, കരിമരുന്നു കലാപ്രകടനവും, സാമൂഹ്യ നാടകവും മിഴിവേകുന്നു.