![]() |
| പുല്ലൂരാംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കൂട് |
ദൈവം മനുഷ്യനോടുള്ള സ്നേഹം അറിയിച്ചു കൊണ്ട് മണ്ണില്‍ ഭൂജാതനായതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ തിരുപ്പിറവി ആചരിച്ചു. മലയോര മേഖലയിലെ വിവിധ ദേവാലയങ്ങളില്‍ പുല്‍ക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ നിര്‍മ്മിച്ചും തിരുപ്പിറവി ആഘോഷിച്ചു. പുല്ലൂരാംപാറയില്‍ രാത്രി 12മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് താമരശ്ശേരി രൂപതയുടെ മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി നേത്യത്വം കൊടുക്കുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. പാതിരാകുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി നൂറു കണക്കിന് ഇടവകജനങ്ങള്‍ പള്ളിയിലെത്തിച്ചേര്‍ന്നിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കേക്കു മുറിച്ചുകൊണ്ട് ആഘോഷങ്ങള്‍ ആരംഭിക്കുകയും, തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും കൂപ്പണ്‍ ഉപയോഗിച്ച് ക്രിസ്മസ് ട്രീയില്‍ നിന്നും സമ്മാനം തെരഞ്ഞെടുക്കുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച പുല്ലൂരാംപാറയിലെ ദേവാലയം
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍

