21 ഡിസംബർ 2011

ബെന്നി സാര്‍ പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു

           

      പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ബെന്നി ലൂക്കോസ് മൂഴിക്കുഴിയില്‍  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ആയി ചുമതലയേറ്റു. ദീര്‍ഘകാലം പുല്ലുരാംപാറ യു.പി.സ്കൂള്‍ അധ്യാപകനായും പ്രധാനാധ്യാ പകനായും പ്രവര്‍ത്തിച്ചതിനു ശേഷം ആണ് ബെന്നി സാറിന് ഈ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 


            1982ല്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം. 1985ല്‍ പുല്ലുരാംപാറ യു.പി. സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും ചെയ്തു, 2003 വരെ ഇവിടെ അധ്യാപകനായി തുടരുകയും പിന്നീട് ഹെഡ് മാസ്റ്റര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച് കണ്ണോത്ത് യു.പി. സ്കൂളിലേക്ക് പോവുകയും ചെയ്തു. അതിനുശേഷം 2004ല്‍ പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പ്രധാനാധ്യാപകനായി ചാര്‍ജ്ജെടുക്കുകയും  ഈ സ്കൂളിനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം  കോര്‍പ്പറേറ്റിലെ ഒരു മികച്ച സ്കൂളായി  മാറ്റുകയും ചെയ്തു. 


       കഴിഞ്ഞ ഏഴ് വര്‍ഷം പ്രധാനാധ്യാപകനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തിന് പുല്ലുരാംപാറ യു.പി.സ്കൂള്‍ ഇതു വരെ കാണാത്ത തരത്തില്‍  പ്രൌഢഗംഭീരമായ യാത്രയയപ്പാണ് നല്കിയത്. സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍  റവ.ഫാ.എഫ്രേം പൊട്ടനാനിക്കല്‍,അസ്സി.മാനേജര്‍  റവ.ഫാ. റോജി മുരിങ്ങയില്‍ സ്കൂള്‍ പി.ടി.എ.പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍  എന്നിവര്‍ സംബന്ധിച്ചു. മറ്റു സ്കൂളുകളിലെ പ്രധാനധ്യാപകര്‍, ഈ സ്കൂളിലെ മുന്‍ അധ്യാപകര്‍ ബെന്നി സാറിന് യാത്രയപ്പ് നല്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ചടങ്ങിനു ശേഷം  സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പുല്ലൂരാംപാറ യു.പി.സ്കൂള്‍  മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഇരുവശവും നിരയായി നിന്ന് അദ്ദേഹത്തിന് സ്നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്കുകയായിരുന്നു. 


       രൂപതാതലത്തിലും സംഘടനാതലത്തിലും നിരവധി ഉയര്‍ന്ന പദവികള്‍ വഹിക്കുകയും അതില്‍ ഇപ്പോഴും തുടരുകയും ചെയ്യുന്ന അദ്ദേഹം, സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നത് പുല്ലൂരാംപാറ യു.പി. സ്കൂളിന് തീരാനഷ്ട മാണ്.


                         ഈ  സ്കൂളില്‍  ദീര്‍ഘകാലമായി അധ്യാപകനായി സേവനം ചെയ്യുകയായിരുന്ന തങ്കച്ചന്‍ സാറിന് ഇതോടൊപ്പം  തെയ്യപ്പാറ യു.പി.സ്കൂള്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി. കൂടാതെ ഈ സ്കൂളിലെ തന്നെ സീനിയര്‍  അധ്യാപികയായിരുന്ന മേരി എം.സി. (മോളി) ടീച്ചര്‍ ആണ് ബെന്നി സാറിന്റെ ഒഴിവില്‍ ഹെഡ്മിസ്ട്രസ്സായി  സ്ഥാനക്കയറ്റം ലഭിച്ച് ചുമതലയേറ്റത് .


ബെന്നി സാര്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നു
ബെന്നി സാര്‍ തങ്കച്ചന്‍ സാറിനോടും മോളി ടീച്ചറോടുമൊപ്പം 
 തയാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍