20 ഡിസംബർ 2011

അരുണിന്റെ വേര്‍പാടില്‍ മനം നൊന്ത് കൂടരഞ്ഞി.......


                     കൂടരഞ്ഞി സ്വദേശി തറപ്പേല്‍ അരുണ്‍ ജോര്‍ജ് (21) ഇന്ന് നിര്യാതനായി. കൂടരഞ്ഞിയിലെ തറപ്പേല്‍ ഹാര്‍ഡ് വേഴ്സിന്റെ ഉടമ ജോര്‍ജിന്റെ മകനായ അരുണ്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി മുക്കത്തിനു സമീപമുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ സത്യഭാമ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ അരുണ്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. കൂട്ടുകാരോടൊപ്പം രാത്രിയില്‍ മുക്കത്തു പോയി തിരിച്ചു വരുമ്പോള്‍, അരുണ്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. പരിക്ക് ഗുരുതരമായതു കൊണ്ട് അരുണിനെ  വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ടു പോവുകയും, കൂടെയുണ്ടായിരുന്ന സുഹ്യത്തിനെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. സംസ്കാരം നാളെ വൈകുന്നേരം 5 മണിക്ക് കൂടരഞ്ഞി  സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ .