പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ഗ്രൌണ്ട് ബോയ്സിന്റെ ക്രിസ്തുമസ് കരോള്‍ ഈ വര്‍ഷം ഡിസംബര്‍ 23ന് ആഘോഷിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രൌണ്ട് ബോയ്സിന്റെ നേത്യത്വത്തില്‍ പുല്ലൂരാംപാറയില്‍ കരോള്‍ ആഘോഷങ്ങള്‍ വിജയകരമായി നടത്തിയിരുന്നു. ഡിസംബര്‍ 23ന് പള്ളിപ്പടിയില്‍ നിന്ന് വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച് മെയിന്‍ റോഡിലൂടെ സഞ്ചരിച്ച് പുല്ലൂരാംപാറയിലെത്തി അവിടെ നിന്ന് പുന്നക്കല്‍ റോഡു വഴി മുരിങ്ങയില്‍ റോഡിലൂടെ നേരെ പൊന്നാങ്കയത്തെത്തി തിരിച്ച് പനച്ചിക്കല്‍ പാലം വഴി പള്ളിപ്പടിയിലെത്തുന്നതാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് കരോളിന്റെ യാത്ര.
ഏകദേശം എഴുപതോളം ഗ്രൌണ്ട് ബോയ്സ് മെമ്പര്‍മാരും ഇരുപത്തഞ്ചോളം കുട്ടികളുമടങ്ങിയതാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് കരോള്‍ സംഘം. സാന്താക്ലോസും വൈദ്യുത ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച വാഹനവും കരോള്‍ സംഘത്തോടൊപ്പം സഞ്ചരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇതുകൂടി വായിക്കൂ : ആവേശമായി മാറിയ ഗ്രൌണ്ട് ബോയ്സിന്റെ ക്രിസ്മസ് കരോള്‍
ഇതുകൂടി വായിക്കൂ : ആവേശമായി മാറിയ ഗ്രൌണ്ട് ബോയ്സിന്റെ ക്രിസ്മസ് കരോള്‍