19 ഡിസംബർ 2011

നാടിന്റെ നൊമ്പരമായി പോളിന്റെ വേര്‍പാട്



   തിരുവമ്പാടി തരണിയില്‍ കുടുംബാംഗമായ പോള്‍ ബേബിയുടെ (19വയസ്സ്) ആകസ്മികമായ വേര്‍പാട് നാടിന്റെ നൊമ്പരമായി. തരണിയില്‍ റോയല്‍ ബേക്കേഴ്സ് ഉടമ ടി.പി.ബേബിയുടെ മകനായ പോള്‍ ഞായറാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെടുകയാണുണ്ടായത്. നന്ദി ഹില്‍സിലേക്കു സുഹ്യത്തിനൊപ്പം   പോകുകയായിരുന്ന പോളിന്റെ ബൈക്കിനെ എയര്‍ പോര്‍ട്ടില്‍ നിന്നു തിരിച്ചു വരികയായിരുന്ന മെട്രോപ്പോളിറ്റന്‍ വോള്‍വോ ഷട്ടില്‍ സര്‍വീസ് ബസ്സ് പുറകില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു പേരും  തെറിച്ച് സമീപത്തുള്ള യെലഹങ്ക തടാകത്തിലേക്കു വീണെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാംഗ്ലൂര്‍  ക്രൈസ്റ്റ് കോളേജ് രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പോളിന്റെ സംസ്കാരം ഇന്നു രാവിലെ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫെറോനാ ദേവാലയത്തില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു.