പുല്ലുരാംപാറ പള്ളിപ്പടിയിലെ ഒരു കടയില്‍ നിന്നുമുള്ള ദ്യശ്യം
ദൈവപുത്രന്‍ മണ്ണില്‍ ഭൂജാതനായതിന്റെ ഓര്‍മ്മപുതുക്കലുമായി വീണ്ടും ക്രിസ്തുമസ് വന്നെത്തി . നന്മ നിറഞ്ഞ മനസ്സുകളില്‍ സ്നേഹം ചൊരിഞ്ഞു കൊണ്ട് മഞ്ഞിന്റെ കുളിരുമായി വന്നെത്തിയ ഡിസംബറിനെ വരവേറ്റു കൊണ്ട് എങ്ങും നക്ഷത്രങ്ങള്‍ തെളിഞ്ഞു. പുല്ലുരാംപാറയില്‍ ദേവാലയത്തിലും ജാതിമതഭേദമന്യേ വീടുകളിലും നക്ഷത്രങ്ങള്‍ തൂക്കുകയും ദീപാലങ്കാരങ്ങള്‍ ഒരുക്കുകയും ചെയ്തു കൊണ്ട് നിത്യതയില്‍ നിന്നും അടര്‍ന്നു വീണ പ്രത്യാശയുടെ നക്ഷത്രമായ ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. ആകാശം ഭൂമിയോട് സംവദിച്ച നിമിഷത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് നാടെങ്ങും നക്ഷത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ പുല്ലുരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ളസ് ടു ഹുമാനിറ്റീസ് രണ്ടാം വര്‍ഷക്കാര്‍ ഒരുക്കിയ ഭീമന്‍ നക്ഷത്രം വേറിട്ട അനുഭവമായി.
പുല്ലുരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ച ഭീമന്‍ നക്ഷത്രം
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍