04 ഡിസംബർ 2011

സമ്പൂര്‍ണ പച്ചക്കറി ക്യഷി വ്യാപന പദ്ധതിയുമായി തിരുവമ്പാടി


            ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവന്‍ കുടും ബങ്ങളിലും  സമ്പൂര്‍ണ പച്ചക്കറി ക്യഷി വ്യാപന പദ്ധതി ക്യഷിഭവന്‍ മുഖേന നടപ്പിലാക്കുന്നു. ജൈവ പച്ചക്കറി ക്യഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6000 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകളും ജൈവ വളത്തിന്റെ കിറ്റുകളും വിതരണം ചെയ്യുന്നു. പച്ചക്കറി വിത്ത് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് നിര്‍വഹിച്ചു. ക്യഷി ഓഫീസര്‍ പി പ്രകാശ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ഓമന വിശ്വംബരന്‍, പഞ്ചായത്ത് അംഗങ്ങളായ ലൂസി മാണി, ബിന്ദു ജോണ്‍സണ്‍, റോയി തോമസ്, ലിസി സണ്ണി ,ജയറാണി, മേഴ്സി പുളിക്കാട്ട് ,പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.