17 നവംബർ 2011

കൊയ്ത്തുല്‍സവം ആവേശമായി



          തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു പി സ്കൂള്‍ മുറ്റത്ത് നടത്തിയ നെല്‍കൃഷിയുടെ  വിളവെടുപ്പ് ആവേശമായി. വിദ്യാര്‍ത്ഥികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുന്നതിനും  നെല്‍കൃഷിയുടെ വിവിധ വശങ്ങള്‍ മനസിലാക്കുന്നതിനുമാണ് വിദ്യാലയത്തിന്റെ മുറ്റത്ത് കരനെല്‍കൃഷി  ചെയ്തത്. കൃഷിയില്‍  ഉമ നെല്‍വിത്താണ് ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി ടി എ, മാനേജ്മെന്റ്, കൃഷി  വിദഗ്ദര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഈ നെല്‍കൃഷി  എല്ലാവര്‍ക്കും ആവേശമായി മാറി. കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏലിയാമ്മ ജോര്‍ജ് ആണ്. സ്കൂള്‍ മാനേജര്‍ റവ. ഫാ.ഫ്രാന്‍സിസ് വെള്ളമാക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍,  ഹെഡ് മാസ്റ്റര്‍ റ്റി ജെ സണ്ണി, പി ടി എ പ്രസിഡന്റ് റ്റി എം ജോസഫ്, കെ എന്‍ എസ് മൌലവി,ജെയിംസ് ജോഷി, സജി ലൂക്കോസ്, കൃഷിഓഫീസര്‍ പി പ്രകാശ് എന്നിവര്‍ സംസാരിച്ചു.



കര്‍ഷക വേഷമണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ കറ്റകള്‍ ചുമന്നു.