നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടക്കുന്ന മുക്കം ഉപജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് സ്കൂളുകള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായാണ് തിരുവമ്പാടി ചരിത്രനേട്ടം കുറിച്ചത്. അതേ സമയം യു.പി.വിഭാഗത്തില്‍ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂളും മണാശ്ശേരി യു.പി.സ്കൂളും തുല്യ പോയിന്റു നേടി ചാമ്പ്യന്‍ പട്ടം പങ്കു വെച്ചു .എല്‍ . പി. വിഭാഗത്തില്‍ തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ചാമ്പ്യന്‍മാരായി.
ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍ , യു.പി., എല്‍ . പി .വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം യഥാക്രമം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,കൊടിയത്തൂര്‍ പി.ടി.എം ഹൈസ്കൂള്‍, തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂള്‍, തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് എല്‍ . പി . സ്കൂളും നേടി.
സംസ്കൃതം കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നീലേശ്വരം ഹൈസ്കൂള്‍ ഒന്നാം സ്ഥാനം നേടി, യു.പി വിഭാഗത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിനുമാണ് ഒന്നാം സ്ഥാനം. സമാപന സമ്മേളനത്തില്‍ മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് ട്രോഫികള്‍ വിതരണം ചെയ്തു.സ്ഥിരം സമിതി ചെയര്‍മാന്‍ എ എം അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എ ഇ ഒ കെ ടി അബ്ദുസ്സലാം ,ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ തോമസ്, പി ടി എ പ്രസിഡന്റ് പി പി അബൂബക്കര്‍ ,പി പി അബ്ദുള്‍ ജബ്ബാര്‍ , ബി പി ഒ ഇ സത്യനാരായണന്‍ ,എച്ച് എം ഫോറം പ്രസിഡന്റ് ബെന്നി ലൂക്കോസ് ,പ്രോഗ്രാം കണ്‍വീനര്‍ സണ്ണി ജോണ്‍ ,നീലേശ്വരം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജോസി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ