വേളംങ്കോട് സെന്റ് ജോര്‍ജ്സ് ഹൈസ്കൂളില്‍ ആരംഭിച്ച താമരശ്ശേരി ഉപജില്ല കലാമേള കൊടുവള്ളി എം .എല്‍.എ .വി എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി കുഞ്ഞായിന്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാരായ ആന്റണി നീര്‍വേലില്‍ ,ബിജു കണ്ണന്തറ സ്കൂള്‍ മാനേജര്‍ മദര്‍ പരിമള, എ. ഇ. ഒ എ അലി , ജില്ലാ പഞ്ചായത്ത് മെംബര്‍ വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ആനി ജോണ്‍ , സിബി ചിരണ്ടായത്ത് , പി വി രഘുലാല്‍ , പ്രിന്‍സ് പുത്തന്‍കണ്ടം , എന്‍ കെ കാര്‍ത്ത്യായനി, കെ നാരായണന്‍ ,ഹെഡ് മാസ്റ്റര്‍ പി പി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു .
ആയിരത്തോളം കുട്ടികള്‍ മാറ്റുരക്കുന്ന മേളയില്‍ എട്ടു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒന്നാം ദിനം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 38 പോയിന്റോടെ കോടഞ്ചേരി സെന്റ് ജോസഫ് സ് ഹയര്‍ സെക്കണ്ടറിയും ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളും , യു. പി വിഭാഗത്തില്‍ സെന്റ് ആന്റണീസ് യു .പി സ്ക്കൂളും എല്‍. പി വിഭാഗത്തില്‍ മുത്തോറ്റിക്കല്‍ നസ്രത്ത് എല്‍ പി സ്കൂളും മുന്നിട്ടു നില്‍ക്കുന്നു.



0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ