താമരശ്ശേരി കോര്‍പറേറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 ഹൈസ്ക്കൂളുകളില്‍ നിന്നും 22 യു പി സ്കൂളുകളില്‍ നിന്നുമായിട്ടുള്ള വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള 2 ദിവസത്തെ ശില്പശാലയും നേതൃത്വപരിശീലന ക്യാമ്പും വെള്ളിയാഴ്ച വൈകുന്നേരം പുല്ലൂരാംപാറ ബഥാനിയായില്‍ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രൂപത മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് റവ.ഫാ. മില്‍ട്ടണ്‍ അധ്യക്ഷത വഹിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ