19 നവംബർ 2011

വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തിരുവമ്പാടിയില്‍ സംഘര്‍ഷം


                             ഗവണ്മെന്റ് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തിരുവമ്പാടി ടൌണില്‍  അനിഷ്ട സംഭവങ്ങള്‍ക്ക് വഴിയൊരുക്കി. കഴിഞ്ഞ വര്‍ഷം  എസ്.എഫ്.ഐ. ഏകപക്ഷീയമായി വിജയം നേടിയ ഐ.ടി.ഐ. യൂണിയനില്‍ ഇത്തവണ ചെയര്‍മാന്‍ സ്ഥാനം  കെ.എസ്.യു.വും, ജനറല്‍ സെക്രട്ടറി സ്ഥാനം എ.ബി.വി.പിയുമാണ് നേടിയത്. ഇന്ന്  യൂണിയന്‍ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷം മത്സര രംഗത്തുണ്ടായിരുന്ന മൂന്നു മുന്നണികളും  വൈകുന്നേരം തിരുവമ്പാടി ടൌണില്‍ പ്രകടനം നടത്തിയിരുന്നു, ഇതിനു ശേഷം പുറമെ നിന്നുള്ള  ചിലര്‍ ക്യമ്പസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കല്ലേറുണ്ടായി നിരവധി പേര്‍ക്ക് കല്ലേറിലും അക്രമത്തിലും പരിക്കേറ്റു.പരിക്കേറ്റവരെ ഓമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പരിക്കേറ്റവരില്‍  ഗ്രാമപഞ്ചായത്തംഗവും ഉള്‍പ്പെടുന്നു തുടക്കത്തില്‍ നാമമത്രമായ പോലീസുകാര്‍ മാത്രമാണ്  സംഭവ സ്ഥലത്തുണ്ടായിരുന്നതെങ്കിലും താമരശ്ശേരി ഡി.വൈ.എസ്.പിയുടെ  നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി സ്ഥിതി നിയന്ത്രിച്ചു.


Exclusive Photos by Biju Valliampoikayil