20 നവംബർ 2011

പുലിക്കയം തുഷാരഗിരി റോഡ് വീതി കൂട്ടി നിര്‍മ്മാണം തുടങ്ങി

           കോഴിക്കോട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ തുഷാരഗിരിയുടെ വികസനത്തിലേക്ക് ആദ്യ ചുവടുവെപ്പായി പുലിക്കയം - തുഷാരഗിരി റോഡ് വീതി കൂട്ടി നിര്‍മ്മാണം തുടങ്ങി. പത്തു മീറ്റര്‍ വീതിയിലാണ് റോഡ് വീതി കൂട്ടി പണിയുന്നത്. റോഡ് മണ്ണിട്ട് ഉയരം ക്രമീകരിക്കുന്നതും വീതി കൂട്ടുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴുള്ള റോഡിന്റെ ഇരുവശങ്ങളും രണ്ടു മീറ്റര്‍ വീതം വീതി കൂട്ടി വരുന്നു.