30 നവംബർ 2011

ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു


                               മുത്തപ്പന്‍പുഴ, നടുക്കണ്ടം, പൂമരത്തുംകൊല്ലി, കരിമ്പ്, മറിപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ  ദിവസം  വീശിയ  ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്ജ്, പഞ്ചായത്ത് അംഗങ്ങളായ ഓമന വിശ്വംഭരന്‍, ലൂസി മാണി ക്യഷി ഓഫീസര്‍ പി.പ്രകാശ്, ക്യഷിഅസ്സിസ്റ്റന്റ് എന്‍.കെ.ഹരികുമാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.ജോസഫ് കുറുമ്പിലക്കാട്ട്, ജോസ് ചൂരത്തൊട്ടിയില്‍, ഏലിക്കുട്ടി ആനിതോട്ടത്തില്‍, ഫ്രാന്‍സിസ് പടിഞ്ഞാറെക്കൂറ്റ്, മാത്യു തലാപ്പള്ളിയില്‍  എന്നിവരുടെ ക്യഷി നാശം ഉണ്ടായ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.


                          മലയോര മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍  കഴിഞ്ഞ ദിവസം വീശിയ ശകതമായ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് കുലച്ച വാഴകളാണ് ചുഴലിക്കാറ്റില്‍ നശിച്ചത്. ക്യഷി നശിച്ചവരില്‍ പലരും കടമെടുത്തും മറ്റുമാണ് വാഴ ക്യഷി നടത്തിയത്   ഇതോടെ ഈ കര്‍ഷകര്‍ കടക്കെണിയിലേക്ക് നീങ്ങുകയാണ്.


                       മലയോര മേഖലയില്‍ മറ്റു ക്യഷികള്‍ നശിച്ചപ്പോള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകര്‍   വാഴക്യഷിയിലേക്ക് തിരിയുകയായിരുന്നു. ഇത് പൊതുവെ മെച്ചമായ അവസ്ഥയിലുമായിരുന്നു. എങ്കിലും  കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റും ക്യഷിയെ ബാധിച്ചു തുടങ്ങിയതോടെ  ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്.