29 നവംബർ 2011

വ്യാപാരികളുടെ കടയടപ്പു സമരം മലയോര മേഖലയിലെ ജന ജീവിതത്തെ ബാധിച്ചു

കക്കാടംപൊയില്‍ അങ്ങാടിയില്‍ നിന്നുള്ള ഒരു ദ്യശ്യം 

          ചില്ലറ വില്പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന്  അനുമതി നല്കിയതില്‍ പ്രതിഷേധിച്ച് കേരളത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി  സമിതി എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്ത കടയടയടപ്പു സമരം മലയോര മേഖലയിലെ പുല്ലൂരാംപാറ, നെല്ലിപ്പൊയില്‍, ചെമ്പുകടവ്, കോടഞ്ചേരി, ആനക്കാംപൊയില്‍, തിരുവമ്പാടി, പുന്നക്കല്‍ കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയില്‍ എന്നീ  സ്ഥലങ്ങളിലെ ജന ജീവിതത്തെ സാരമായി ബാധിച്ചു. അതേ സമയം ചില ചെറു ചായക്കടകള്‍ പ്രവര്‍ത്തിച്ചത് തെല്ലാശ്വാസമായി. വാഹനങ്ങള്‍ ഓടിയെങ്കിലും കടയടപ്പു സമരം ഒരു ഹര്‍ത്താലിന്റെ പ്രതീതി സ്യഷ്ടിച്ചു. യാത്രാ വാഹനങ്ങളില്‍ ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കാടംപൊയിലിലെ കോഴിപ്പാറ, ആനക്കാംപൊയിലിലെ അരിപ്പാറ, തൂഷാരഗിരി എന്നിവിടങ്ങളിലേക്ക് സാധാരണ ഹര്‍ത്താല്‍ ദിനങ്ങളിലെ പോലെ  കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നു.