26 നവംബർ 2011

വിളക്കാംതോട് സ്കൂളില്‍ ശിശു ദിനാഘോഷവും കമ്പ്യൂട്ടര്‍ ഉദ്ഘാടനവും നടത്തി

      
    പുന്നക്കലിലെ  വിളക്കാംതോട് എം.എ.എം.എല്‍.പി. - യു.പി സ്കൂളുകളുടെ നേത്യത്വത്തില്‍ ശിശു ദിനാഘോഷ പരിപാടികള്‍ നവംബര്‍ 15ന്  നടന്നു. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സ്ഥലം എം.എല്‍.എ. ആയ സി. മോയിന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 



     സ്കൂള്‍ മാനേജര്‍ ഫാ.ബെന്നി കൊച്ചുമുണ്ടന്‍മലയില്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ സല്‍മ അസൈന്‍, കെ.എ.അബ്ദുറഹിമാന്‍ മുഹമ്മദ് വട്ടപ്പറമ്പില്‍, മറിയാമ്മ തോമസ്,ലിസ്സി സണ്ണി, ഹെഡ്മിസ്ട്രസ്സുമാരായ സി.എം.ത്രേസ്യ, ബീന മാത്യു എന്നിവര്‍ പ്രസംഗിച്ചു. 


      പ്രസ്തുത ചടങ്ങില്‍ വെച്ച് ബഹു.എം .ഐ.ഷാനവാസ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു ലഭിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം.എല്‍.എ. സി മോയിന്‍കുട്ടി നിര്‍വഹിച്ചു. ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പ് പുന്നക്കല്‍ ടൌണ്‍ ചുറ്റി ശിശുദിന ഘോഷയാത്ര നടത്തി. മനോഹരമായ ഘോഷയാത്രയില്‍ കുട്ടികള്‍ അണിഞ്ഞൊരുങ്ങി വര്‍ണ്ണ വൈവിധ്യം പ്രകടമാക്കി, അക്ഷരാര്‍ത്ഥത്തില്‍ പ്രദേശവാസികളുടെ കണ്ണുകള്‍ക്ക് നയനമനോഹരമായ കാഴ്ചയൊരുക്കി.