![]() |
കറ്റ്യാട് വളവില്‍ നിന്നുള്ള ദ്യശ്യം |
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്ന തിരുവമ്പാടി - തമ്പലമണ്ണ - കോടഞ്ചേരി റോഡ് ജില്ലാപഞ്ചായത്തിന് വിട്ടു കൊടുത്തു. പൊതുമരാമത്ത് വകുപ്പില്‍ തിരുവമ്പാടി, താമരശ്ശേരി സെക്ഷനുകളുടെ കീഴിലായിരുന്നു ഈ റോഡ്.കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഈ റോഡ് ജില്ലാപഞ്ചായത്തിന് വിട്ടു കൊടുത്തത്. അതേ സമയം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഈ റോഡ് മേജര്‍ ഡിസ്ട്രിക്ട് റോഡായി ഉയര്‍ത്തി പൂര്‍ണ്ണമായും പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മലയോര മേഖലയിലെ ജില്ലാപഞ്ചായത്തിന് കീഴിലുള്ള മറ്റൊരു റോഡാണ് എലന്തുകടവ് - മഞ്ഞുവയല്‍ - നെല്ലിപ്പൊയില്‍ റോഡ്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ