22 നവംബർ 2011

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സണ്ണി സാറിന് പുല്ലൂരാംപാറയിലെ പൌരാവലി സ്വീകരണം നല്കി


       2011 -ലെ ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച താന്നിപ്പൊതിയില്‍ സണ്ണി സാറിന് പുല്ലൂരാംപാറ പൌരാവലിയുടെ ആഭിമുഖ്യത്തില്‍  നവംബര്‍ 15ന് പുല്ല്ലൂരാംപാറ പാരീഷ് ഹാളില്‍ വെച്ച് സ്വീകരണം നല്കി. സ്വീകരണത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് 3 മണിക്ക് പുല്ലൂരാംപാറ ടൌണില്‍ നിന്ന് ആരംഭിച്ച ഘോഷ യാത്രയില്‍ സമൂഹത്തിലെ നാന തുറകളില്‍ പെട്ട വിശിഷ്ട വ്യക്തികള്‍ അണിനിരന്നു. 



      തുടര്‍ന്നു നടന്ന പൊതു സമ്മേളനം താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് മുന്‍ മന്ത്രി സിറിയക്ക് ജോണ്‍ സണ്ണിസാറിന് ഉപഹാരം സമര്‍പ്പിച്ചു. ശ്രീ  ടി.ടി. തോമസ് സാര്‍ മംഗളപത്രം സമര്‍പ്പണം നടത്തി താലൂക് ലബ്രറി കൌണ്‍സില്‍  വൈസ് പ്രസിഡന്റ് ലൈബ്രറിയുടെ ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ ജനപ്രതിനിധികള്‍ , രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.





ഫോട്ടോ : സാബു പേഴുംകാട്ടില്‍