12 നവംബർ 2011

മുക്കം ഉപജില്ലാ കായികമേളയില്‍ പുല്ലൂരാംപാറ ഓവറോള്‍ ചാമ്പ്യന്‍മാര്‍ 


      
         കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചു നടന്ന നടന്ന മുക്കം ഉപജില്ല കായിക മേളയില്‍  സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പുല്ലൂരാംപാറ 331 പോയിന്റുകളോടെ ഓവറോള്‍ ചാംപ്യന്‍മാരായി,  സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കൂടരഞ്ഞി 171 പോയിന്റുകളോടെ  റണ്ണേഴ്സപ്പായി, 113.5 പോയിന്റു നേടിയ P.T.M.H.S.കൊടിയത്തൂര്‍ മൂന്നാം സ്ഥാനത്തെത്തി.



         ഇന്നു വൈകുന്നേരം നടന്ന സമാപനച്ചടങ്ങില്‍ വെച്ച് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . പുല്ലൂരാംപാറ പള്ളി വികാരി ഫാ. എഫ്രേം പൊട്ടനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസ്സിസ്റ്റന്റ് വികാരി ഫാ. റോജി മുരിങ്ങയില്‍ , മുക്കം എ .ഇ .ഒ., സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സണ്ണി സാര്‍ , പഞ്ചായത്ത് വാര്‍ഡ് മെബര്‍മാര്‍ , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.



   പുല്ലൂരാംപാറയിലെ മുന്‍ കായിക താരവും സ്ക്കൂളിന്റെ കോച്ചുമായിരുന്ന അകാലത്തില്‍ നിര്യാതനായ മനോജ് മാത്യുവിന്റെ ഓര്‍മ്മക്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ എവറോളിംഗ് ട്രോഫി സംഘാടകര്‍ക്ക് ചടങ്ങില്‍ വെച്ച് കൈ മാറി. 



             അതോടൊപ്പം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന, കഴിഞ്ഞ വര്‍ഷം നിര്യാതനായ ജോര്‍ജ്ജ് മങ്കര സാറിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ എവറോളിംഗ് ട്രോഫി ചടങ്ങില്‍ വെച്ച് മത്സര വിജയികള്‍ ക്ക് സമ്മാനിക്കുകയുണ്ടായി.