13 നവംബർ 2011

പുല്ലൂരാംപാറയില്‍  'അറിവരങ്ങ്' സംഘടിപ്പിച്ചു.


             ജില്ലാ ലൈബ്രറി കൌണ്‍സിലിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ ബാലവേദി അംഗങ്ങള്‍ക്കും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 'അറിവരങ്ങ് ' പരിപാടി നടത്തപ്പെട്ടു.

       2011 വര്‍ഷം രസതന്ത്ര വര്‍ഷമായി ആചരിക്കപ്പെടുന്നതിന്റെ ഭാഗമായി 'രസമുള്ള തന്ത്രം രസതന്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി രസതന്ത്രത്തിന്റെ പ്രസക്തിയെയും പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സുകളും ചര്‍ച്ചകളും, ക്വിസ്സ് മത്സരവും നടത്തപ്പെടുകയുണ്ടായി.  ജില്ലാ ലൈബ്രറി കൌണ്‍ സില്‍ അംഗം ശ്രീ സി.സി. ആന്‍ഡ്രൂസ് പരിപാടിയുടെ ഉദ്ഘാടനം നടത്തി പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ .സ്കറിയാ മാത്യു ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയും ചെയ്തു. ശ്രീ കെ.വിഘ്നേശ്വരന്‍ മാസ്റ്റര്‍ , ശ്രീ യു.മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കുകയും ചെയ്തു.