കോടഞ്ചേരിയില്‍ വെച്ചു നടന്ന താമരശ്ശേരി ഉപജില്ലാ കായികമേളയില്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോടഞ്ചേരി 342 പോയിന്റോടെ ഓവറോള്‍ ചാംപ്യന്‍മാരായി, 240 പോയിന്റോടെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ റണ്ണേഴ്സപ്പായി. 09,10,11 തീയതികളിലായി നടന്ന കായികമേളയില്‍ ആദ്യ ദിനം താമരശ്ശേരി എ ഇഒ എ. അലി പതാക ഉയര്‍ത്തി. രണ്ടാം ദിവസം കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റിന് ശേഷം താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഡോ. ജോസഫ് കളരിക്കല്‍ മേള ഉല്‍ഘാടനം ചെയ്തു.ഇന്നു വൈകുന്നേരം നടന്ന സമാപന സമ്മേളനം തിരുവമ്പാടി എം .എല്‍ .എ സി മോയിന്‍ കുട്ടി ഉല്‍ഘാടനം ചെയ്തു.
കായിക മേളയിലെ വിവിധ ദൃശ്യങ്ങള്‍




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ