പുല്ലൂരാംപാറ ഇലന്തു കടവില്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. കഴിഞ്ഞ ദിവസം ആനക്കാംപൊയിലില്‍ നിന്നും അടിവാരം ഭാഗത്തേയ്ക്ക് തേങ്ങ കൊണ്ട് പോവുകയായിരുന്ന വലിയ ലോറി പുല്ലൂരാംപാറ മെയിന്‍ റോഡില്‍ നിന്നും നെല്ലിപ്പൊയില്‍ റോഡിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള പറമ്പിലേയ്ക്ക് മറിയാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ വാഹനം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ യാണ് സംഭവം നടന്നത്. റോഡിന്റെ ഘടനയിലുള്ള കുഴപ്പം കാരണം മുന്‍പും ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്`.