പുല്ലൂരാംപാറയിലെ മാവിന്‍ ചുവട് ,കൊടക്കാട്ടുപാറ,ജോയി റോഡ്, പുല്ലൂരാംപാറ അങ്ങാടി എന്നിവ ഉള്‍പ്പെടുന്ന അസംബ്ലി/പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ പോളിംഗ് ബൂത്തായ ആനക്കാംപൊയില്‍ എല്‍.പി.സ്കൂളിലെ 52 ം നമ്പര്‍ ബൂത്ത് ഈ പ്രദേശത്തെ ജനങ്ങളൂടെ സൌകര്യാര്‍ത്ഥം പുല്ലൂരാംപാറ യു.പി.സ്കൂളിലേക്കു മാറ്റിയിരിക്കുന്നു. മുമ്പ് ഈ പ്രദേശങ്ങളിലുള്ളവര്‍ ആനക്കാംപൊയിലിലെത്തിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വോട്ട് ചെയ്തിരുന്നത്.
അതേസമയം അസംബ്ലി/പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് തല അപേക്ഷ സ്വീകരിക്കല്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ മാസം 16,23,30 തീയതികളില്‍ അതതു പോളിംഗ് ബൂത്തുകളില്‍ ഡെസിഗനേറ്റഡ് ഓഫീസര്‍മാര്‍ വഴി അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് പൂര്‍ത്തിയായത്. നവംബര്‍ ഒന്നാം തീയതി വരെ ഇനിയും അപേക്ഷള്‍ വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും .ലഭിക്കുന്ന അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം ഹിയറിംഗ് നടത്തി 2012 ജനുവരി 5ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 ന് ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യും.
ഇതനുസരിച്ച് പുല്ലൂരാംപാറ യു.പി.സ്കൂളിലും, പൊന്നാങ്കയം എല്‍.പി.സ്കൂളിലും രണ്ടു ബൂത്തുകള്‍ വീതം വോട്ടര്‍ പട്ടിക പുതുക്കാനായി ഇക്കഴിഞ്ഞ മൂന്നു ഞായറാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിച്ചു .
പുല്ലൂരാംപാറയിലെ പോളിംഗ് ബൂത്തുകള്‍
ബൂത്ത് നം 052 : സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പുല്ലൂരാംപാറ(Right wing)
ബൂത്ത് നം 054 : സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പുല്ലൂരാംപാറ
ബൂത്ത് നം055 : S.N.M.A. എല്‍ .പി. സ്കൂള്‍ പൊന്നാങ്കയം(Left wing)
ബൂത്ത് നം056 : S.N.M.A. എല്‍ .പി. സ്കൂള്‍ പൊന്നാങ്കയം(Right wing)
വോട്ടേഴ്സ് ലിസ്റ്റ് ലഭിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക
വോട്ടറുടെ വിശദവിവരങ്ങള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വോട്ടോഴ്സ് ലിസ്റ്റ് സം ബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ക്കായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി (BLO) ബന്ധപ്പെടുക.
ബൂത്ത് നം 052 : ദിലീപ് കുമാര്‍ കെ.ജി. ഫോ നം :9645331146 (M)
ബൂത്ത് നം 054 : തോമസ് എന്‍ ഫോ നം :9446886929 (M)
ബൂത്ത് നം 055 : ജോസഫ് പി എ. ഫോ നം :9605514711 (M)
ബൂത്ത് നം 056 : റാണി പി. ഫോ നം :9539634359 (M)