07 ഒക്‌ടോബർ 2011

ഏറ്റവും വില കുറഞ്ഞ ടാബ് ലറ്റ് പി.സി പുറത്തിറക്കി ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നു



            ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ - ആകാശ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പുറത്തിറക്കി.കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 രൂപയ്ക്ക് ലഭിക്കുന്ന ടാബ്‌ലറ്റിന് പൊതു വിപണിയില്‍ 2,999 രൂപയാണ് വില. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്‍ത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആകാശ് ടാബ്‌ലറ്റ് പുറത്തിറക്കുന്നത്.
              ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒ എസ്, ഏഴ് ഇഞ്ച്‌ എല്‍ സി ഡി സ്ക്രീന്‍, 256 എം ബി റാം, 32 ജി ബി വരെ ഉയര്‍ത്താവുന്ന മെമ്മറി, രണ്ടു യു എസ് ബി പോര്‍ട്ടുകള്‍, ജി പി ആര്‍ എസ്, വൈ ഫൈ തുടങ്ങിയവയാണ് ആകാശ് ടാബ്‌ലറ്റിന്റെ മുഖ്യ സവിശേഷതകള്‍.
           തുടക്കത്തില്‍ ഒരു ലക്ഷം ടാബ് ലറ്റ് പി സികള്‍ നിര്‍മ്മിക്കും. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാനാകുന്ന രീതിയില്‍ കൂടുതല്‍ ഉല്പാദനം നടത്തി ഇതിലും  വില കുറച്ചു നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
 

    ആകാശ് ടാബ് ലറ്റ് പി.സി.യെക്കുറിച്ച്   കൂടുതല്‍ അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

ലേഖനം : സിറില്‍ ജോര്‍ജ്ജ്