09 ഒക്‌ടോബർ 2011

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2012

             2012 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ  വോട്ടര്‍ പട്ടികകള്‍ പുതുക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു കൊണ്ട് ഇന്‍ഡ്യന്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 2012 ജനുവരി1 നോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും  ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള പട്ടികയില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥലം മാറിപ്പോയവര്‍ക്ക് പുതിയ താമസ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിനും, അനര്‍ഹരായവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കുന്നതിന് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും അവസരം ലഭിക്കും .



വോട്ടര്‍ പട്ടികയില്‍ പേര് നിലവിലുണ്ടോയെന്നും ബൂത്ത് ഏതാണെന്നും  അറിയുന്നതിനുള്ള ലളിതമായ മാര്‍ഗങ്ങള്‍
1.ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലെ സംവിധാനം.
2.കോള്‍ സെന്റര്‍ ഫോണ്‍ നമ്പര്‍ 1950 ല്‍ നേരിട്ട് വിളിച്ച് അന്വേഷിക്കാം.
3.ജില്ലാ കളക്ടറേറ്റുകള്‍ , താലൂക്ക് ഓഫിസുകളിലെ ടച്ച് സ്ക്രീന്‍  സം വിധാനത്തിലൂടെ പരിശോധിക്കാം .
4.ജില്ലാ കളക്ടറേറ്റുകള്‍, താലൂക്ക്/വില്ലേജ്ഓഫീസുകള്‍ എന്നിവടങ്ങളിലും പരിശോധിക്കാം.
5.ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പക്കലും അതാതു ബൂത്തിന്റെ അച്ചടിച്ച പട്ടിക പരിശോധിക്കാം
6.ELE <space>തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ 54242 എന്ന നമ്പരിലേക്ക് എസ്. എം .എസ് അയച്ചാല്‍ വിവരങ്ങള്‍ ലഭിക്കും .


ശ്രദ്ധിക്കുക വിദേശത്തുള്ള ഇന്‍ഡ്യന്‍ പൌരന്‍മാര്‍ക്ക് അവരുടെ പാസ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള സ്വദേശത്തെ താമസ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിന് ഫാറം നമ്പര്‍ 6(എ) ഉപയോഗിക്കുക. 




ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ക്യൂ നിന്ന് മുഷിയേണ്ട .
എല്ലാ അപേക്ഷകളും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ് സൈറ്റില്‍( www.ceo.kerala.gov.in ) ഓണ്‍ലൈനായി സമര്‍പ്പിക്കാം . 

ഹിയറിംഗിന് ഹാജരാകുന്നതിന് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തീയതികളില്‍ നിന്ന് നിങ്ങള്‍ക്ക് സൌകര്യപ്രദമായ തീയതി സ്വയം തിരഞ്ഞെടുക്കാം.