15 ഒക്‌ടോബർ 2011

പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ വെള്ളാരംകുന്നേല്‍ വി.ജെ.അഗസ്റ്റ്യന്‍ (69) സാര്‍ നിര്യാതനായി


                                         പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകനും  തിരുവമ്പാടി സ്വദേശിയുമായ വെള്ളാരംകുന്നേല്‍ വി.ജെ.അഗസ്റ്റ്യന്‍ (കുഞ്ഞാഗസ്തി) സാര്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഏകദേശം 3.30തോടു കൂടി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. ശവസംസ്ക്കാരം നാളെ വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫെറോന പള്ളി സെമിത്തേരിയില്‍. 1966 മുതല്‍ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം 96-98 കാലഘട്ടത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂളിലെ പ്രധാനധ്യാപകനായി  ജോലിയില്‍ നിന്ന് വിരമിച്ചു. 
                                നടവയല്‍ സ്വദേശിയായ കിഴക്കേ തുണ്ടത്തില്‍ അന്നമ്മയാണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് 3 മക്കളാണുള്ളത്. മക്കള്‍ : ബിജു, ബിനു, നിഷ .  മരുമക്കള്‍ : സിനി പള്ളിക്കാമാലില്‍ തോട്ടുമുക്കം, ശോഭ നീര്‍വേലില്‍ നൂറാംതോട്, ഷാജി പൂവരന്നിക്കുന്നേല്‍ പൈസക്കരി.