13 ഒക്‌ടോബർ 2011

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ താന്നിപ്പൊതിയില്‍ സണ്ണി സാറിനെ ആദരിച്ചു

            
                                 സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ താന്നിപ്പൊതിയില്‍ സണ്ണി സാറിനെ പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി.സ്കൂള്‍ ആദരിച്ചു. ഇന്ന് സ്കൂളില്‍ വെച്ചു നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ: ഫാ. എഫ്രേം പൊട്ടനാനിയില്‍  അധ്യക്ഷത  വഹിച്ചു.  ചടങ്ങില്‍ വെച്ച് ശ്രീ സണ്ണി സാറിന് സ്കൂള്‍ മാനേജര്‍ റവ: ഫാ. എഫ്രേം പൊട്ടനാനിയില്‍ ഉപഹാരം സമ്മാനിച്ചു. അസ്സിസ്റ്റന്റ് വികാരി റോജി മുരിങ്ങയില്‍ ,സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ബെന്നി മൂഴിക്കുഴിയില്‍ , പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ , എം.പി.റ്റി.എ. പ്രസിഡന്റ്, സ്കൂളിലെ മുന്‍ പ്രധാന അധ്യാപകരായിരുന്ന ശ്രീ താരു സാര്‍ , ശ്രീ സെബാസ്റ്റ്യന്‍ സാര്‍ കൊടുകപ്പള്ളിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
                                                        ഉപഹാരം സമ്മാനിക്കുന്നു