10 ഒക്‌ടോബർ 2011

പുല്ലൂരാംപാറ സ്വദേശിനി ഗുണ്ടല്‍പ്പേട്ടിനടുത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞു


                                     പുല്ലൂരാംപാറ തോട്ടുംമുഴി പള്ളിത്താഴത്ത് ജോസ്-അമ്മിണി ദമ്പതികളുടെ  മകളും, പുതുപ്പാടി കണ്ണപ്പന്‍കുണ്ട് താന്നിച്ചുവട്ടില്‍ പി.വി.ഷാജിയുടെ ഭാര്യയുമായ സോണിയ(28)യാണ്  ഗുണ്ടല്‍പ്പേട്ടിനടുത്ത് വാഹനാപകടത്തില്‍  മരണമടഞ്ഞത്. കോഴിക്കോടു നിന്ന് മൈസൂരിലേക്കു പോയ സ്വകാര്യ ബസ്സിലെ യാത്രക്കാരക്കാരിയായിരുന്നു സോണിയ. സോണിയ സഞ്ചരിച്ചിരുന്ന ബസ്സ് അമിതവേഗത്തിലെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ച സോണിയയുടെ ശവസംസ്കാരം ഇന്ന്  രാവിലെ മൈലള്ളാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ വെച്ച് നടന്നു.