തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് തിരുവമ്പാടി ടൌണില്‍ നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ ശ്രീ.സി മോയിന്‍ കുട്ടി എം .എല്‍.എ.ഉദ്ഘാടനം ചെയ്തു. രാവിലെ 8 മണി മുതല്‍ 11 മണി വരെ ശുചിത്വ ഹര്‍ത്താലായി ആചരിക്കുകയും ചെയ്തു. ഇന്നു നടന്ന ശുചീകരണ പ്രവര്‍ത്തികളില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 4,5,17 വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍ പുല്ലൂരാംപാറ,പള്ളിപ്പടി അങ്ങാടികളും. 6,7 വാര്‍ഡുകളിലെ പ്രവര്‍ത്തകര്‍ പുന്നക്കല്‍ അങ്ങാടിയും. 15,16 വാര്‍ഡിലെ പ്രവര്‍ത്തകര്‍ അത്തിപ്പാറ, ഇരുമ്പകം, തമ്പലമണ്ണ അങ്ങാടിയും ശുചീകരിച്ചു.
കൂടുതല്‍ ദൃശ്യങ്ങള്‍