03 ഒക്‌ടോബർ 2011

വരുന്നൂ...... വിന്‍ഡോസ് 8


                      അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8.  2012 ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ മോഡ് ഇപ്പോള്‍ ലഭ്യമാണ്. വിസ്റ്റയുടെ പതനത്തിനു ശേഷം വിന്‍ഡോസ് 7 ലൂടെ ഉയിര്‍ത്തെഴുന്നേറ്റ മൈക്രോസോഫ്റ്റിന് വിപണിയുടെ പ്രതീക്ഷകള്‍ക്കൊത്ത് വിന്‍ഡോസ് 8നെ അണിയിച്ചൊരുക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

                                           വിന്‍ഡോസ് 8 ന്റെ    പ്രത്യേകതകള്‍ 

 

  •  വേഗതയേറിയ ബൂട്ടിംഗ് 
ഒരു വിന്‍ഡോസ് 8 സിസ്റ്റം 8 സെക്കന്റ് കൊണ്ട് ബൂട്ട് ചെയ്യുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍ ഹൈബ്രിഡ് ബൂട്ട് മോഡ് എന്ന സം വിധാനമാണിതിനായി വികസിപ്പിച്ചിരിക്കുന്നത്.



  • സ്റ്റാര്‍ട്ട് സ്ക്രീന്‍
ക്ലാസിക്ക് സ്റ്റാര്‍ട്ട് മെനുവിനു പകരമായി ടൈല്‍ അധിഷ്ഠിത സ്റ്റാര്‍ട്ട് സ്ക്രീനാണ് വിന്‍ഡോസ് 8ല്‍   ഉണ്ടാവുക.



  • യൂസര്‍ ഇന്റര്‍ ഫേസ്

രണ്ട് ഇന്റര്‍ഫേസുകള്‍  ഉണ്ടായിരിക്കും ക്ലാസിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിനു പുറമെ ടാബ് ലെറ്റുകള്‍ക്കുള്ള ടച്ച് സ്ക്രീന്‍ വേര്‍ഷനായി മെട്രോ എന്ന പേരില്‍ മറ്റോരു യൂസര്‍ ഫേസും കൂടി ഉണ്ട്.


  • വിന്‍ഡോസ് 8 ആപ് സ്റ്റോര്‍
വിന്‍ഡോസ് 8നൊപ്പം ആപ് സ്റ്റോര്‍  കൂട്ടിചേര്‍ക്കാന്‍  മൈക്രോസോഫ്റ്റ് തീരുമാനിച്ചു. വിന്‍ഡോസ് സ്റ്റോര്‍ എന്ന പേരിലാണ്.മൈക്രോ സോഫ്റ്റിന്റെ ആപ് സ്റ്റോര്‍ അറിയപ്പെടുക.



  • ടച്ച് സെന്‍ട്രിക്ക്
പൂര്‍ണ്ണമായും ടച്ച് സെന്‍ട്രിക്ക് ആയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വിന്‍ഡോസ് 8. വിന്‍ഡോസ് 7ന്റെ ടച്ച് ഫീച്ചറിന്റെ പോരായ്മകളും പരിമിതികളും  ഒഴിവാക്കിയാണിതിന്റെ രൂപകല്പന.


  • വിന്‍ഡോസ് 8 ഓണ്‍ യു.എസ് .ബി .
നിങ്ങളുടെ വിന്‍ഡോസ് 8 പ്രൊഫൈലുകളും ,സെറ്റിംഗുകളും യു.എസ് .ബി . ഡ്രൈവിലാക്കി ലോകത്തെവിടെയിരുന്നും ഏത് കമ്പ്യൂട്ടറിലും മിനിട്ടുകള്‍ ക്കുള്ളില്‍ ഉപയോഗിക്കാം .Windows to Go എന്നായിരിക്കും ഈ ഫീച്ചര്‍ അറിയപ്പെടുക.

  • ഓട്ടോമാറ്റിക്ക് മെയിന്റിനന്‍ സ്
ഓട്ടോമാറ്റിക്ക് മെയിന്റിനന്‍സ്  എന്നൊരു ഫീച്ചറാണ്. വിന്‍ഡോസ് 8ലെ മറ്റൊരു നവീനത.ഓട്ടോമാറ്റിക്ക് ആയി ഹാര്‍ ഡ് ഡിസ്ക്കുകള്‍ ഡിഫ്രാഗ് ചെയ്യുക ,നെറ്റ് ഒപ്റ്റിമൈസേഷന്‍ സര്‍വീസുകള്‍ റണ്‍ ചെയ്യുക .പ്രശ്നങ്ങള്‍ക്ക് പ്രതിവിധി പരിശോധിക്കുക എന്നിവയൊക്കെയാണ്.പുതിയ ഫീച്ചറിന്റെ ജോലികള്‍.



  • വിന്‍ഡോസ് എക്സ്പ്ലോറര്‍ റിബണ്‍ ഇന്റര്‍ഫേസ്
ഓഫീസ് 2007 നില്‍ കണ്ടു പരിചയമുള്ള റിബണ്‍ ഇന്റര്‍ഫേസ്.ഇനി വിന്‍ഡോസ് 8 ന്റെ എക്സ്പ്ലോറര്‍ വിന്‍ഡോയിലും പ്രതീക്ഷിക്കാം

  • ബില്‍റ്റ് ഇന്‍ പി.ഡി.എഫ് റീഡര്‍
മോഡേണ്‍ റീഡര്‍ എന്നറിയപ്പെടുന്ന ഒരു പി.ഡി.എഫ് റീഡറുമായിട്ടായിരിക്കും വിന്‍ഡോസ് 8 ന്റെ  വരവ് ഇതില്‍ റീഡിംഗ് മാത്രമേ ഉണ്ടാവുകയുള്ളൂ.പിഡി.എഫ്.റൈറ്റിംഗ് സാധ്യമല്ല.



  • ഹിസ്റ്ററി വാള്‍ ട്ട്

ഓട്ടോമാറ്റിക്ക് ആയി ഫയലുകള്‍ ബായ്ക്ക് അപ്പ് ചെയ്യുന്നതിനും റീസ്റ്റോര്‍ ചെയ്യുന്നതിനും അനുവദിക്കുന്ന ഫീച്ചറാണ് ഹിസ്റ്ററി വാള്‍ട്ട്.



  • 3D സപ്പോര്‍ട്ട്
   വിന്‍ഡോസ് 8 ന്റെ   മറ്റൊരു പ്രധാന സവിശേഷതയാണ്.സ്റ്റീരിയോ സ്കോപ്പിക്ക് 3D സപ്പോര്‍ട്ട്.



  • ഇമ്മേഴ്സ്സീവ് ബ്രൌസര്‍
ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ രണ്ട്  വേര്‍ഷനുകള്‍ വിന്‍ഡോസ് 8ല്‍ ഉണ്ടാവും പുതിയ മെട്രോ സ്റ്റൈല്‍ ടച്ച് ഫ്രണ്ട്ലി ബ്രൌസറും ,സാധാരണ ഡെസ്ക് ടോപ് ബ്രൌസറും .



  • മള്‍ട്ടിപ്പിള്‍ മോണിറ്റര്‍ സപ്പോര്‍ട്ട്

മുന്‍ വേര്‍ഷനുകളേക്കാള്‍ മെച്ചമേറിയ പ്രകടനമായിരിക്കും ഇവിടെ കാഴ്ച്ച വെയ്ക്കുക.എല്ലാ മോണിറ്ററുകളിലും ടാസ്ക് ബാര്‍ കാണുന്നതിനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും അതുപോലെ വാള്‍ പേപ്പറുകളും മറ്റും മള്‍ ട്ടിപ്പിള്‍ മോണിറ്ററുകളിലേക്ക് എക്സ്റ്റന്റ് ചെയ്യാം .

  • ചാംസ് മെനു

 വിന്‍ഡോസ് 8 ന്റെ എല്ലാ ആപ്ലിക്കേഷന്‍ പേജുകളിലും അല്ലെങ്കില്‍ സ്ക്രീനിലായി ഒരു യുണിഫൈഡ് ചാംസ് മെനു കാണും ഇതില്‍ സേര്‍ച്ച്,ഷെയര്‍ ,സ്റ്റാര്‍ട്ട് ,ഡിവൈസസ് സെറ്റിംഗ്സ് എന്നിങ്ങനെ 5 ഓപ്ഷനുകള്‍ ഉണ്ടാവും .




  • ഫേഷ്യല്‍ റെക്കഗ്നിഷന്‍
My PC Knows Me എന്ന വിന്‍ഡോസ് 8 ഫീച്ച്ര്‍ .ഫേഷ്യല്‍ റെക്കഗ്നിഷന്റെ ഹാര്‍ഡ് വെയര്‍ സെന്‍സറുകളെ സപ്പോര്‍ട്ട് ചെയ്യുന്നു.




  • ക്ലൌഡ് സിങ്ക്റണൈസേഷന്‍ 
ക്ലൌഡ് അധിഷ്ഠിത സര്‍വീസുകള്‍ വിന്‍ഡോസ് 8 ലേയ്ക്ക് ഇന്റഗ്രേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.



  • റണ്‍ ഓണ്‍ എനി ഡിവൈസ്
   വിന്‍ഡോസ് 8ന് കമ്പ്യൂട്ടറുകള്‍ ടാബലറ്റുകള്‍, ഫോണുകള്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങളില്‍ പ്രവര്‍ ത്തിക്കുവാന്‍ കഴിയും .



  • മോഡേണ്‍ ടാസ്ക് മാനേജര്‍
    റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമുകള്,സര്‍വീസുകള്‍ ,സിസ്റ്റം റിസോഴ്സ്സുകള്‍ എന്നിവയെക്കുറിച്ചു വ്യക്ത്മായ വിവരങ്ങള്‍ നല്കുന്നു.



  • സ്മാര്‍ട്ട് സ്ക്രീന്‍  ഫയല്‍ ചെക്കിംഗ്
        മാല്‍വെയര്‍,വൈറസ്ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സ്മാര്‍ട്ട് സ്ക്രീന്‍ ഫയല്‍ ചെക്കിംഗ് സംവിധാനം  നടപ്പില്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. മുമ്പ് ഇന്റര്‍നെറ്റ് എക്സ്പ്ലോററിലും,മെസ്സെഞ്ചറിലും ഈ ടെക്നോളജി മൈക്രോസോഫ്റ്റ് ഉപയോഗിച്ചിരുന്നു.

 System Requirements
       32 bit                                      64 bit
1Ghz Processor                  1Ghz Processor
1GB Memmory                  2GB Memmory
16GB HDD Space             20GB HDD Space
 
പ്രിവ്യൂ മോഡ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലേഖനം : സിറില്‍ ജോര്‍ജ്ജ്