14 ഒക്‌ടോബർ 2011

മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി സമാപനം തിങ്കളാഴ്ച്ച താമരശ്ശേരിയില്‍

 താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവ് അജപാലനത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി  വര്‍ഷത്തിന്റെ സമാപനാഘോഷം ഒക്ടോബര്‍ 17 ന് താമരശ്ശേരിയില്‍ വെച്ചു നടക്കും. ഇതിന്റെ ഭാഗമായി കത്തോലിക്കാ സഭയിലെ 12 മെത്രാന്‍മാര്‍ അന്നു രാവിലെ 10.30ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍  വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന അനുമോദന ചടങ്ങില്‍ മത മേലധ്യക്ഷന്‍മാര്‍,ജനപ്രതിനിധികള്‍,സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍  തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 നാണ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി  വര്‍ഷ ആഘോഷം തുടങ്ങിയത്.
   1934 ഫെബ്രുവരി 17നാണ് ത്രിശ്ശൂര്‍ അതിരൂപതയിലെ  മറ്റം എന്ന സ്ഥലത്ത് ചുമ്മാര്‍ കുഞ്ഞായി  ദമ്പതികളുടെ മകനായി  അദ്ദേഹം ജനിച്ചത്. 1961 ഒക്ടോബര്‍ 18 ന് റോമില്‍ വെച്ചാണ് വൈദിക പട്ടം സ്വീകരിച്ചത്. 1988 ല്‍ കല്യാണ്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ അദ്ദേഹം 1966ല്‍ താമരശ്ശേരി രൂപതയുടെ ബിഷപ്പായി നിയമിതനാവുകയും ചെയ്തു. 2010 ല്‍  തല്‍സ്ഥാനത്തു നിന്ന് വിരമിച്ച അദ്ദേഹം രൂപതാ ആസ്ഥാനത്തെ അല്‍ഫോന്‍സാ ഭവനില്‍ വിശ്രമ ജീവിതത്തിലാണ് ഇപ്പോള്‍  .