ഹൃദയാരോഗ്യത്തിന് പത്തു ശീലങ്ങള്‍
- പ്രോട്ടീന്‍ ധാരളമുള്ള കശുവണ്ടി, നിലക്കടല, വാള്‍നട്ട് ഇവയിലേതെങ്കിലുമൊന്ന് ഒരു നേരത്തെആഹാരത്തില്‍ ഉള്‍ പ്പെടുത്തിയാല്‍ കൊളസ്ട്രോള്‍ ലെവല്‍ കുറച്ചു ഹൃദയാരോഗ്യം നില നിര്‍ത്താന്‍ കഴിയും .
- മാംസത്തിനു പകരം മത്സ്യം ഉപയോഗിക്കുക മത്സ്യത്തില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍ രക്തം കട്ടപിടിച്ചു ഹൃദ്രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു .
- പ്രമേഹവും മറ്റുമുള്ളവര്‍ 40 വയസ്സിനുശേഷം കൊളസ്ട്രോള്‍ നില വര്‍ധിക്കാതെ സൂക്ഷിച്ചാല്‍ ഹൃദ്രോഗങ്ങള്‍ കുറയ്ക്കാം .
- ഹൃദ് രോഗ സാധ്യതയുള്ള കുടുംബങ്ങളില്‍ ജനിച്ചവര്‍ 25 വയസ്സിനു ശേഷം ഇടയ്ക്കിടെ ആരോഗ്യ പരിശോദനകള്‍ നടത്തുന്നത് നല്ലതാണ്.
- കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാധിക്കാതെ സൂക്ഷിക്കുക.
- ധ്യാനം ശീലമാക്കുക ഇതു രക്തസമ്മര്‍ദ്ദം കുറയ്ക്കും ഹൃദയാരോഗ്യം നില നിര്‍ത്താന്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് ആത്യാവശ്യമാണ്.
- ഉണരുമ്പോള്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കുക ആര്‍ട്ടിലറികളില്‍ കൊഴുപ്പ് അടിയാതിരിക്കാന്‍ തേന്‍ നല്ലതാണ്.
- നഗ്നപാദരായി നടക്കുക .അതു മനസ്സു ശാന്തമാക്കും . ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
- വായ ശുചിയായി സൂക്ഷിക്കുക.വായില്‍ അണു ബാധയുണ്ടെങ്കില്‍ അവിടെ ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകള്‍ ഹൃദ്രോഗത്തിനും, പക്ഷാഘാതത്തിനും കാരണമാകും.
- ദിവസവും കുറച്ചു സമയം പാട്ട്,ശ്ലോകം ഇവ കേള്‍ക്കുക.സംഗീതത്തിനു മനസ്സു ശാന്തമാക്കാനും ദോഷകാരികളായ ഹോര്‍മോണുകളുടെ തീവ്രത കുറയ്ക്കുവാനും,ഹൃദയാരോഗ്യം നില നിര്‍ത്താനും കഴിവുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
