28 സെപ്റ്റംബർ 2011

സൌരയൂഥത്തില്ലൂടെ സഞ്ചരിക്കുവാന്‍ നാസ വെബ് ആപ്ലിക്കേഷന്‍ പുറത്തിറക്കി

               സൌരയൂഥത്തിലൂടെ സഞ്ചരിച്ച് അവയെക്കുറിച്ചറിയാന്‍ സധാരണക്കാര്‍ക്ക് നാസ അവസരമൊരുക്കുന്നു. നാസയുടെ 'Eyes on the Solar System' എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സാധ്യമാവുന്നത്. ത്രിമാന രൂപത്തില്‍ പര്യവേഷണം നടത്താന്‍  സാധിക്കുന്ന ഈ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും ഒരേ പോലെ പ്രയോജനപ്പെടും. നാസ വിക്ഷേപിച്ച ബഹിരാകാശ വഹനങ്ങള്‍ക്കൊപ്പം വെര്‍ച്ച്വലായി  സഞ്ചരിച്ച് സൌരയൂഥത്തെ  മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. നാസയുടെ വെബ്സൈറ്റിലുള്ള സൌജന്യ പ്ലഗ്ഗ്-ഇന്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമാണ്. ദ്വിമാന അല്ലെങ്കില്‍  ത്രിമാന മോഡ് യൂസര്‍ക്ക് തിരഞ്ഞെടുക്കാം. ത്രിമാന മോഡ് തിരഞ്ഞെടുക്കുന്നവര്‍ ശരിക്കുള്ള അനുഭവം ലഭിക്കാന്‍ പ്രത്യേക കണ്ണട(red-cyan glasses) ധരിക്കണം.
വെബ് ആപ്ലിക്കേഷന്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ലേഖനം : സിറില്‍ ജോര്‍ജ്ജ്