26 സെപ്റ്റംബർ 2011

കാളിയാമ്പുഴ പാലത്തില്‍ വീണ്ടും അപകടം


         ഇന്ന് വൈകുന്നേരം ഏകദേശം 4.20 തോടു കൂടി പുല്ലൂരാംപാറയിലേക്കു വരികയായിരുന്ന ഇ.പി.ബസ്സും തിരുവമ്പാടിക്കു  പോവുകയായിരുന്ന ടൊയോട്ട ഇന്നോവയും തമ്മില്‍ കൂട്ടിമുട്ടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
    നിരവധി അപകടങ്ങളാണ് മുന്‍പ് ഈ പാലത്തില്‍ സംഭവിച്ചിട്ടുള്ളത്.ഈ പാലം നിലവില്‍ അപകടാവസ്ഥയിലാണ്
മുന്‍പ് സംഭവിച്ച അപകടങ്ങളില്‍ ഈ പാലത്തിന്റെ കൈവരികള്‍ ഒരു ഭാഗത്ത് ഭാഗികമായും മറു വശത്ത് പൂര്‍ണ്ണമായും തകര്‍ന്നു പോയിരുന്നു.  എങ്കിലും ഇപ്പോള്‍ സംഭവിച്ച അപകടത്തില്‍ ഭാഗികമായി തകര്‍ന്ന കൈവരിയില്‍ വാഹനം ഇടിച്ചു നിന്നതു കൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ഈ പാലത്തില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണങ്ങള്‍ പലതാണ്. പാലത്തില്‍ക്കൂടി ഒരേ സമയം ഒരു വാഹനത്തിനു മാത്രമേ കടന്നു പോകുവാന്‍ സാധിക്കൂ. അതോടൊപ്പം ഒരു വശത്ത് കുത്തനെയുള്ള ഇറക്കവും മറുവശത്ത് ഇറക്കത്തോടുക്കൂടിയ വളവും  ആയതിനാല്‍ ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്, മറു വശത്തുള്ള വാഹനത്തെ കാണുവാന്‍ സാധിക്കില്ല. ഇതാണ് പൊതുവെ അപകടങ്ങള്‍ക്കു കാരണം. ഇപ്പോള്‍  സംഭവിച്ച അപകടത്തിലെ ഇന്നോവ യാത്രക്കാര്‍ ഈ നാട്ടുകാരല്ലാത്തതു കൊണ്ടു തന്നെ അവര്‍ക്ക് ഈ പ്രദേശത്തിന്റെ അപകടസ്ഥിതി അറിവില്ലാത്തതും അപകടത്തിന് കാരണമായി. അപകടാവസ്ഥയിലുള്ള ഈ പാലം പുതുക്കി പണിതില്ലെങ്കില്‍ ഇനിയും നിരവധി അപകടങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടി വരും.
                         അപകടത്തിന്റെ വിവിധ  ദൃശ്യങ്ങള്‍