യുവജനങ്ങളുടെ പിതാവും മദ്ധ്യസ്ഥനുമായ വി.ഡോണ്‍ ബോസ്കോയുടെ രണ്ടാമത് ജന്മ ശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തിരുശേഷിപ്പ് ലോക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ എത്തിച്ചേര്‍ന്നു.
വി.ഡോണ്‍ ബോസ്കോയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതിനുമായി ആയിരങ്ങളാണ് ബഥാനിയായില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നു വൈകുന്നേരം 6.30തോടു കൂടി കോടഞ്ചേരിയില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിശുദ്ധന്റെ
തിരുശേഷിപ്പ് താമരശ്ശേരി രൂപതയുടെ ആദ്ധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ എത്തിച്ചേര്‍ന്നത്.
വിശുദ്ധന്റെ പൂര്‍ണകായ രൂപം സ്റ്റീലും ഗ്ലാസും കൊണ്ടുള്ള പേടകത്തിലാണ് എഴുന്നള്ളിച്ചിരിക്കുന്നത്. അഞ്ഞൂറ് കിലോഗ്രാം തൂക്കവും 253 സെന്റീമീറ്റര്‍ നീളവും 132 സെന്റീമീറ്റര്‍ ഉയരവും 108 സെന്റീമീറ്റര്‍ ഉള്‍വിസ്‌തീര്‍ണവുമുള്ള പേടകമാണ് രൂപം വഹിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസികളെ കരങ്ങളുയര്‍ത്തി അനുഗ്രഹിച്ചിരുന്ന വിശുദ്ധന്റെ വലതുകരത്തിലെ അസ്ഥിയാണ് തിരുശേഷിപ്പായി എത്തിച്ചിരിക്കുന്നത്. വിശുദ്ധന്‍ കിടക്കുന്ന രൂപത്തിലുള്ള മെഴുകുപ്രതിമയുടെ ഹൃദയഭാഗത്ത് ചില്ലുകൊണ്ട് നിര്‍മിച്ച ചെറിയ പേടകത്തിനുള്ളിലാണ് വലതുകരത്തിന്റെ തിരുശേഷിപ്പ് അടക്കം ചെയ്‌തിട്ടുള്ളത്. സ്‌ഫടിക നിര്‍മിതമായ മൃതദേഹപേടകം അതിമനോഹരമായ പീഠത്തില്‍ സ്ഥാപിച്ചിരിക്കുന്നു. അലുമിനിയം, വെങ്കലം, ഗ്ലാസ് എന്നിവ കൊണ്ട് നിര്‍മിച്ചിട്ടുള്ള പീഠത്തില്‍ നാലരയടിയോളം ഉയരത്തിലാണ് തിരുശേഷിപ്പ് ഉള്‍ക്കൊള്ളുന്ന പേടകം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ