26 സെപ്റ്റംബർ 2011

ATM മെഷീനുകളുടെ രൂപം മാറുന്നു

                ATM മെഷീനുകളുടെ രൂപം മാറുകയാണ്. നിലവില്‍ ചെറിയ സാങ്കേതിക പരിജ്ഞാനമുള്ളമുള്ളവര്‍ക്കെങ്കിലും   മാത്രമാണ് ATM ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ സാധാരണക്കാരായ ആളുകള്‍
ഇതുകൊണ്ടു തന്നെ ATM  ഉപയോഗിക്കാന്‍ വിമുഖത കാട്ടുകയാണ്. ഇത്തരം ആളുകള്‍ക്കും ATM സേവനം ശരിയായ വിധത്തില്‍  ഉപയോഗക്ഷമമാക്കുന്നതിനായി പില്ലര്‍ എ.ടി.എം എന്ന പേരില്‍ പുതിയൊരു സംവിധാനം നിലവില്‍ വരാന്‍ പോവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ATM  നിര്‍മ്മാതാക്കള്‍ ആയ NCR ആണ്, ഇതും വികസിപ്പിച്ചെടുക്കുന്നത്. 
             ലാളിത്യവും വലുപ്പക്കുറവിനുമൊപ്പം മികച്ച സുരക്ഷയുമുള്ളവയാണ് പുതിയ പില്ലര്‍ എ.ടി.എമ്മുകള്‍ . ഇന്ത്യക്കു വേണ്ടി രൂപകല്പന ചെയ്ത, പുതിയ എ.ടി.എമ്മുകള്‍ അമേരിക്കയില്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.ഇന്ത്യയിലെ തെരെഞ്ഞെടുത്ത ഗ്രാമങ്ങളില്‍ ഇത് ഉടന്‍ തന്നെ സ്ഥാപിക്കും. ബയോമെട്രിക്ക് സംവിധാനം ഉപയോഗിക്കുന്ന ഇതില്‍ പിന്‍ നമ്പറിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ്. ഉപയോഗിക്കുന്നത് ഉപഭോക്താവ് പിന്‍വലിക്കേണ്ട തുകകള്‍ (100,500,1000,2000,5000) സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണുകളില്‍ വിരല്‍ അമര്‍ത്തുന്നതിലൂടെ പണവും റെസീപ്റ്റും അയാളുടെ പക്കലെത്തും. ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളുടെ മാതൃകയിലാണ് പുതിയ എ.ടി.എമ്മുകള്‍ രൂപകല്പ്പന ചെയ്തിരിക്കുന്നത്. മുംബൈയിലെ ചേരിപ്രദേശങ്ങളിലും, നഗര പ്രാന്ത പ്രദേശങ്ങളിലുമാണ് ഇതിന്റെ പ്രാഥമിക പഠനങ്ങള്‍ നടന്നത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ പില്ലര്‍ എ.ടി.എം. വ്യാപകമാവുമെന്നാണ് പ്രതീക്ഷ.
ലേഖനം : സിറില്‍ ജോര്‍ജ്ജ്