അത്തിപ്പാറ കയറ്റത്തില്‍ നിന്നുള്ള ദൃശ്യം
തിരക്കേറിയ സമയങ്ങളില്‍ അനുവദനീയമായ പരിധിയില്‍ കവിഞ്ഞ് തടികള്‍ കയറ്റിയ ലോറികള്‍ ഗതാഗത തടസ്സമുണ്ടാക്കുന്നു. തടികള്‍ കയറ്റിയ ലോറികള്‍ കയറ്റത്തില്‍ വച്ച് അമിത ഭാരം മൂലം കേടാവുകയും വഴിയില്‍ തടസ്സമുണ്ടാക്കുകയും പതിവാണ്. മുന്‍പ് കോടഞ്ചേരിയില്‍ വച്ച് ഭാരം കയറ്റിയ ലോറി പുറകോട്ടു നീങ്ങി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ മരിച്ചത് മറക്കാറായിട്ടില്ല. തടികള്‍ കയറ്റിയ ലോറികളുടെ പുറകില്‍ ഭീതിയോടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. വാഹനങ്ങള്‍ കൂടുതലുള്ള പകല്‍ സമയങ്ങളില്‍ തടി ലോറികള്‍ സഞ്ചരിക്കുന്നതിന് പകരം അവയുടെ സഞ്ചാരം രാത്രി സമയങ്ങളിലാക്കുകയാണ് ഇതിന് പരിഹാരം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ