24 സെപ്റ്റംബർ 2011

തിരുവമ്പാടിയില്‍ നിന്ന് തൊണ്ടിമ്മല്‍ വഴി മുക്കത്തേക്കുള്ള റോഡില്‍ ഗതാഗതകുരുക്കുകള്‍ തുടര്‍ച്ചയാവുന്നു

              ഇന്ന് തൊണ്ടിമ്മല്‍ റോഡിലുള്ള പയ്യടിമുക്കില്‍  രൂപപ്പെട്ട ഗതാഗതക്കുരുക്ക്
          
        തിരുവമ്പാടിയില്‍ നിന്ന് മുക്കത്തേക്കും കോഴിക്കോട്ടേക്കുമുള്ള എളുപ്പവഴിയായ തൊണ്ടിമ്മല്‍ റോഡില്‍ ഗതാഗതകുരുക്കുകള്‍ തുടര്‍ച്ചയാവുകയാണ്. ഏകദേശം 5 കി മീ. കുറഞ്ഞ ദൂരമുള്ള ഈ റോഡ് നിരവധി വളവുകളും,ചെറിയ കയറ്റങ്ങളോടു കൂടി പെട്ടെന്ന് ഇറക്കങ്ങമുള്ള ദുര്‍ഘടമായ പാതയാണ്.വീതി കുറഞ്ഞ ഈ റോഡില്‍ക്കൂടി നൂറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി കടന്നു പോകുന്നത്. മുമ്പ് ഓമശ്ശേരി വഴിയാണ് സ്വകാര്യ വാഹനങ്ങളും ബസ്സുകളും മറ്റും മുക്കത്തേക്കും കോഴിക്കോട്ടേക്കും പൊയ്ക്കൊണ്ടിരുന്നത്. അഗസ്ത്യന്‍ മുഴിയില്‍ പാലം വന്നതോടുകൂടി തിരുവമ്പാടിയില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങളും മറ്റും   ഈ വഴിയായി യാത്ര. അതോടൊപ്പം ചില ബസ്സ് സര്‍വീസുകളും ഈ റൂട്ടില്‍ ആരംഭിക്കുകയും ചെയ്തു. തിരുവമ്പാടിയില്‍ നിന്ന് മുക്കത്തേക്ക് ഏകദേശം 6 കിലോമീറ്ററോളം   ദൂരത്തില്‍ കുറവ് ലഭിക്കുന്നതുകൊണ്ടു തന്നെ ഈ വഴിയുള്ള ഗതാഗതം വര്‍ദ്ധിച്ചു. യാഥാര്‍ത്ഥത്തില്‍  2.5 കി .മീ. ദൂരം മാത്രം വരികയുള്ള ഈ റോഡ് പല പറമ്പുകളുടെയും അതിരില്‍ കകൂടി കടന്നു പോകുന്നതുകൊണ്ട് തന്നെ ഇരട്ടി ദൂരത്തില്‍ വളഞ്ഞാണ് കിടക്കുന്നത്. ശാസ്ത്രീയമല്ലാത്ത രീതിയില്‍ നിര്‍മിച്ച ഈ റോഡില്‍ എസ് പോലെ വളഞ്ഞ് കയറി ഇറങ്ങിയുള്ള വീതി കുറഞ്ഞ ഭാഗത്ത് (പയ്യടിമുക്ക്) മിക്കവാറും എല്ലാ ദിവസവും ഗതാഗതകുരുക്കുണ്ടാവുന്നുണ്ട്. ഈ റോഡ് വീതി കൂടി വളവുകള്‍ നിവര്‍ത്തി നിര്‍മിച്ചാല്‍ മാത്രമേ ഇനി ഈ റോഡിലൂടെയുള്ള ഗതാഗതം സുഗമമാവുകയുള്ളൂ.