23 സെപ്റ്റംബർ 2011

അവാര്‍ഡ് ജേതാക്കളെ ആദരിച്ചു

                                 അവാര്‍ഡ് ലഭിച്ചവര്‍ മന്ത്രിയോടൊപ്പം
  തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ അവാര്‍ഡുകള്‍ നേടിയ അഞ്ച് പേര്‍ക്ക് പൌരാവലി സ്വീകരണം നല്കി. സെപ്തംബര്‍ 18 നു ഉച്ചക്ക് രണ്ടു മണിക്ക് തിരുവമ്പാടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങ് മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ജെ.സണ്ണി,സംസ്ഥാന കേര കേസരി അവാര്‍ഡ് ജേതാവ് ഡൊമനിക്ക് മണ്ണുക്കുശുമ്പില്‍,സംസ്ഥാന പൌള്‍ട്രി അവാര്‍ഡ് ജേതാവ് വില്‍സണ്‍ കൈതക്കുളം,  ജില്ലാ ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാവ് ജോസ് സക്കറിയാസ് അഴകത്ത്,സംസ്ഥാന യുവജന ബോര്‍ഡിന്റെ ജില്ലാ യൂത്ത് അവാര്‍ഡ് ജേതാവ് എം.എം.പ്രശാന്ത് എന്നിവര്‍ക്കാണ്  സ്വീകരണം നല്കിയത്.