ബാംഗ്ലൂരിലെ യുവജനങ്ങളുടെ കൂട്ടായ്മയായ താമരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ നിന്ന് 15 കി.മീ അകലെ മൈലസാന്ദ്രയിലുള്ള എസ്.എച്ച് കോണ്‍വെന്റ് പരിസരത്ത് വെച്ച് ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. ഓണസദ്യ, ബൈക്ക് സ്ലോ റേസ്, പഞ്ചഗുസ്തി, സ്പൂണ്‍റേസ്, കസേരകളി, വടംവലി തുടങ്ങിയ കായിക മത്സരങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. രാവിലെ 11 മണിക്കുള്ള വി .കുര്‍ബാനയോടു കൂടി പരിപാടികള്‍ ആരംഭിച്ചു.സെന്റ് ജോണ്‍സ് ബപ്റ്റിസ്റ്റ് സെമിനാരിയിലെ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ വി.കുര്‍ബാനയ്ക്കു നേതൃത്വം നല്കി.തുടര്‍ന്നു നടന്ന കായിക മത്സരങ്ങളില്‍ പ്രായഭേദമന്യേ എല്ലാ ആളുകളും പങ്കെടുത്തു. കായിക മത്സരത്തിന്റെ ഭാഗമായി നടന്ന ആവേശകരമായ വടംവലി മത്സരത്തില്‍ പുല്ലൂരാംപാറ ടീം വിജയിച്ചു. വിജയികള്‍ക്ക് താമരക്കൂട്ടം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണാഘോഷ പരിപാടികള്‍ക്ക് ജോബിഷ് പുലയംപറമ്പില്‍,സി ടെസ്സി എസ് .എച്ച്.,ജെബിന്‍,ജോബി,വിനില്‍,സാബുമിഷോമി,നീന,മിദു,അഞ്ജലി എന്നിവര്‍ നേതൃത്വം നല്കി .


0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ