20 സെപ്റ്റംബർ 2011

ശാപമോക്ഷമില്ലാതെ പുല്ലൂരാംപാറ - നെല്ലിപ്പൊയില്‍ റോഡ്

   
  പുല്ലൂരാംപാറ - നെല്ലിപ്പൊയില്‍ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമായി. കരിനാട്ട്പടി മുതല്‍ നെല്ലിപ്പൊയില്‍ വരെയുള്ള ഭാഗം ഏതാണ്ട് പൂര്‍ണ്ണമായി പൊട്ടിപ്പൊളിഞ്ഞ് ഇതു വഴിയുള്ള യാത്ര ദുഷകരമായിരിക്കുകയാണ്. പുല്ലൂരാംപാറയില്‍ നിന്ന് അടിവാരത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായ ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നിട്ട് ഏകദേശം മൂന്നു കൊല്ലമായി.കഴിഞ്ഞ കൊല്ലം അറ്റകുറ്റപ്പണിക്ക് വേണ്ടി മെറ്റലും മറ്റു നിര്‍മാണ സാമഗ്രികളും റോഡരികില്‍ ഇറക്കിയെങ്കിലും ഇപ്പോഴും അത് അവിടെത്തന്നെ ഉപയോഗമില്ലാതെ കിടക്കുകയാണ് . ഈ റോഡ് ഇപ്പോള്‍  ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ളതാണ്. മുമ്പ് മൂന്നു ബസ്സുകള്‍ വരെ സര്‍വീസ് നടത്തിയിരുന്ന ഈ പാതയില്‍  റോഡിന്റെ ശോചനീയാവസ്ഥ മൂലം നിലവില്‍ ഒരു ബസ്സ് മാത്രമേ  സര്‍വീസ്  നടത്തുന്നുള്ളൂ. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് വികസിക്കണമെങ്കില്‍ പി.ഡബ്ലി.യു വിന് കൈമാറിയാല്‍ മാത്രമെ സാധിക്കൂ എന്നാണ് നാട്ടുകാര്‍  ആവശ്യപ്പെടുന്നത്.