19 സെപ്റ്റംബർ 2011

പുല്ലൂരാംപാറയില്‍ ഹര്‍ത്താല്‍ ഭാഗികം

                                       പുല്ലൂരാംപാറ അങ്ങാടി രാവിലെയുള്ള ദൃശ്യം

പെട്രോള്‍ വില വര്‍ദ്ധനയില്‍  പ്രതിക്ഷേധിച്ച് ഇടതു കക്ഷികളും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുല്ലൂരാംപാറ മേഖലയില്‍ ഭാഗികമായിരുന്നു. രാവിലെ ആരംഭിച്ച ഹര്‍ത്താലിനെത്തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ബസുകളും മറ്റും    സര്‍വീസ് നടത്തിയില്ല. അതേ സമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. സ്കൂളുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നു.അനിഷ്ട സംഭവങ്ങളൊന്നും ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുവെ അവധിയുടെ ആലസ്യത്തിലാണ്  ജനങ്ങള്‍.