14 സെപ്റ്റംബർ 2011

ഇരവഞ്ഞിപ്പുഴക്കു കുറുകെ പുല്ലൂരാംപാറയില്‍ പുതിയ പാലം വരുന്നു !

 കോടഞ്ചേരി  പഞ്ചായത്ത് പ്രസിഡന്റ്  ആന്റണി നീര്‍വേലില്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു
ഇരവഞ്ഞിപ്പുഴക്കു കുറുകെ പുല്ലൂരാംപാറയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതു സം ബന്ധിച്ച് ഒരു ആലോചനാ യോഗം രാഷ്ട്രീയ, പൊതുജന പങ്കാളിത്തതോടെ പുല്ലൂരാംപാറ പാരീഷ് ഹാളില്‍ ഞായറാഴ്ച നടന്നു.നിലവില്‍ ഇരവഞ്ഞിപ്പുഴക്കു കുറുകെ പുല്ലൂരാംപാറയില്‍ രണ്ടു പാലങ്ങള്‍ ഉണ്ടെങ്കിലും അവ അപകടത്തിലായത് രണ്ടു കരകളിലുമുള്ള ജനങ്ങളുടെ യാത്രാദുരിതം വര്‍ദ്ധിപ്പിച്ചു ഇതിനെ  തുടര്‍ന്ന് ,പുല്ലൂരാംപാറയില്‍ പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ശക്ത്മായ ആവശ്യത്തെ തുടര്‍ന്നാണ് പുല്ലൂരാംപാറ പള്ളി വികാരി ഫാ എഫ്രേം പൊട്ടനാനി രക്ഷാധികാരിയായി ഒരു കമ്മറ്റിക്ക് രൂപം നല്കിയത്.കേടുവന്ന പാലം തല്ക്കാലത്തേക്ക് നന്നാക്കി ഉപയോഗിക്കാനും,പുതിയ പാലം നിര്‍മ്മിക്കാനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടഞ്ചേരി ,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാരെ യോഗം  ചുമതലപ്പെടുത്തുകയും ചെയ്തു.