16 സെപ്റ്റംബർ 2011

ഉറുമി വൈദ്യുതീകരണം സി. മോയിന്‍ കുട്ടി എം .എല്‍ .എ. ഉദ്ഘാടനം ചെയ്തു.

                            ദീര്‍ഘ നാളത്തെ കാത്തിരിപ്പിനു  ഒടുവില്‍ , ഉറുമി വൈദ്യുതീകരണം സി. മോയിന്‍ കുട്ടി എം .എല്‍ .എ. ഉദ്ഘാടനം ചെയ്തു. ഉറുമിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിച്ചിട്ട് കാലങ്ങളായി എങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ ക്ക് അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. പല തവണയായി കുറെ പേര്‍ക്ക് വൈദ്യുതി ലഭിച്ചെങ്കിലും ഏകദേശം നൂറ്റി നാല്പ്പതോളം ​കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍  ലഭിച്ചിരുന്നില്ല. പല കാരണങ്ങളാല്‍ വൈദ്യുതീകരണം നീണ്ടു പോവുകയും ചെയ്തിരുന്നു. ഇതില്‍  52 ഓളം വീടുകളില്‍ വൈദ്യുതി എത്തി.   ഇന്നലെ 146 വീടുകള്‍ വൈദ്യുതീകരിക്കാനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായതോടെ വളരെക്കാലത്തെ കാത്തിരിപ്പിന് അവസാനമായി.