09 സെപ്റ്റംബർ 2011

ഇലന്തു കടവില്‍ തടിലോറി മറിഞ്ഞു

             

         പുല്ലൂരാംപാറ അങ്ങാടിക്കു സമീപം ഇലന്തുകടവില്‍ ലോറി തലകീഴായി മറിഞ്ഞു.നെല്ലിപ്പൊയിലില്‍ നിന്നും പുല്ലൂരാംപാറയിലേക്ക് വരികയായിരുന്ന  മിനി ലോറി ഇലന്തു കടവില്‍ നിന്നു മെയിന്‍ റോഡിലേക്കു കയറുന്ന കയറ്റത്തില്‍ വെച്ചാണ് തലകീഴായി മറിഞ്ഞത്.അപകടത്തില്‍ നിസ്സാര പരിക്കുകള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് പറ്റിയിട്ടുള്ളത്.
ഫോട്ടോ നല്‍കിയത് വിപിന്‍ രാജു