പുല്ലൂരാംപാറയെ പുന്നക്കല്‍,കൂടരഞ്ഞി പ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പുല്ലൂരാംപാറ - കൂടരഞ്ഞി റോഡില്‍ മുളങ്കടവു പുഴയ്ക്കു കുറുകെ പാലം യാഥാര്‍ഥ്യമാകുന്നു. ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പുല്ലൂരാംപാറയില്‍ നിന്ന് കൂടരഞ്ഞിക്കുള്ള ദൂരത്തില്‍ നാലു കിലോ മീറ്ററിന്റെ കുറവാണുണ്ടാകുക നിലവില്‍ 12 കി.മീ.ദൂരമെന്നത് 8 കി.മീ. ആയി കുറയും.വയനാട് ജില്ലയെ മലപ്പുറവുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചു കൊണ്ട് 1983 ല്‍ അടിവാരം - അരീക്കോട് പാതയുടെ ഭാഗമായി നിര്‍മ്മാണം ആരംഭിക്കുകയും തുടര്‍ന്ന് ഈ പാതയിലെ ചില ഭാഗങ്ങളിലുണ്ടായ തര്‍ക്കങ്ങളും മറ്റും മൂലം കൊല്ലങ്ങളോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ കാരണമാവുകയും ചെയ്തു. 2003 ല്‍ മാത്രമാണ് പിന്നീട് തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ സാധിച്ചത്. പക്ഷെ മുളങ്കടവു പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പല വിധ കാരണങ്ങളാല്‍ നീണ്ടു പോവുകയും ചെയ്തു. എങ്കിലും ഈ റോഡിന്റെ ടാറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി, ഇനി അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം മാത്രമാണ് ബാക്കിയുള്ളത് . എകദേശം രണ്ടു മീറ്റര്‍ കനത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത് മഴ മൂലം തല്‍ക്കാലത്തേക്ക് പണികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ് ഡിസംബര്‍ മാസത്തോടു കൂടി അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി പാലം ഉദ്ഘാടനത്തിന് തയാറാവുമെന്നാണ് കരുതപ്പെടുന്നത് .
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ശ്രീ റോബിന്‍ ആക്കാട്ടുമുണ്ടയ്ക്കലാണ്
പാലം ദൂരെ നിന്നുള്ള ദൃശ്യം |