05 സെപ്റ്റംബർ 2011

വി.ഡോണ്‍ ബോസ്കോയുടെ തിരുശേഷിപ്പ് പ്രയാണം സെപ്തംബര്‍ 26 ന് ബഥാനിയായില്‍ എത്തുന്നു


              
   യുവജനങ്ങളുടെ പിതാവും മദ്ധ്യസ്ഥനുമായ വി.ഡോണ്‍ ബോസ്കോയുടെ തിരുശേഷിപ്പ് അദ്ദേഹത്തിന്റെ
രണ്ടാമത് ജന്മ ശതാബ്ദിയോടനുബന്ധിച്ച്  ലോക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 26,27 തീയതികളില്‍ താമരശ്ശേരി, കോഴിക്കോട് രൂപതകളില്‍ സന്ദര്‍ശനം നടത്തുന്നു. സെപ്തംബര്‍ 26 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുണ്ടേല്‍ ദേവാലയത്തില്‍ നിന്നും ഏറ്റു വാങ്ങുന്ന തിരുശേഷിപ്പ് 10.30ന് അടിവാരം ഗദ്സെമെന്‍ പാര്‍ക്കില്‍ വെച്ച് കോഴിക്കോട് ജില്ലയിലേക്കും രൂപതയിലേക്കും വിശുദ്ധനെ സ്വീകരിക്കുന്നു.അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പള്ളി ,വൈദികര്‍, സന്യാസ സമൂഹ പ്രതിനിധികള്‍, പൌര സമൂഹ പ്രതിനിധികള്‍, വിശ്വാസി സമൂഹം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. രാവിലെ പതിനൊന്നേ മുപ്പതോടു കൂടി തിരുശേഷിപ്പിന് കോടഞ്ചേരി ദേവാലയത്തില്‍ വെച്ച് സ്വീകരണം നല്കുന്നു .തുടര്‍ന്ന് പ്രാര്‍ത്ഥനയും ,വണക്കവും ഉണ്ടായിരിക്കും .പിന്നീട് വൈകുന്നേരം 6.30 ന് പുല്ലൂരാംപാറ ബഥാനിയായില്‍ സ്വീകരണവും 7 മണിക്ക് മാര്‍ പോള്‍ ചിറ്റിലപ്പള്ളി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും 8.30 ന് പ്രാര്‍ത്ഥനയും, വണക്കവും, ജാഗരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ചൊവ്വാഴ്ച രാവിലെ 6.30 ന് തിരുവമ്പാടി ദേവാലയത്തില്‍ എത്തിച്ചേരുന്ന തിരുശേഷിപ്പിന് സ്വീകരണം നല്കുകയും, 6.45ന് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി .കുര്‍ബാനയും,പ്രാര്‍ത്ഥനയും,വണക്കവും ഉണ്ടായിരിക്കും.